കോഴിക്കോട്: സർക്കാരിന്റെ ഭവനപദ്ധതിയിലൂടെ വീട് ലഭിച്ചിട്ടും വൈദ്യുതി കണക്ഷൻ വൈകുന്നതിനാൽ ഗുണഭോക്താക്കൾക്ക് താമസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ KSEB-യുടെ ഉയർന്ന ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ ഉടൻതന്നെ കണക്ഷൻ നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.
കോഴിക്കോട് കോർപറേഷൻ പരിധിയിലെ ബേപ്പൂർ തമ്പുരാൻപടി-മാറാട് പ്രദേശത്ത് PMAY പദ്ധതി വഴി വീട് ലഭിച്ച മൂന്ന് BPL കുടുംബങ്ങളാണ് വൈദ്യുതിയില്ലാത്തതിനാൽ ഇപ്പോഴും വാടകവീടുകളിൽ കഴിയുന്നത്. പുതിയ വീടുകളിലേക്ക് സമീപത്തെ റവന്യൂ ഭൂമിയിലൂടെ ലൈൻ വലിക്കാൻ അധികൃതരുടെ അനുമതി വൈകുന്നതാണ് പ്രധാന പ്രതിസന്ധി.
വില്ലേജ് ഓഫീസർ NOC നൽകിയിട്ടും തുട നടപടികൾ ഉണ്ടാകാത്തതിനാൽ കൂലിപ്പണിക്കാരായ ഈ കുടുംബങ്ങളുടെ ദുരിതം തുടരുകയാണ്. ഇതിൽ KSEB ഉദ്യോഗസ്ഥരുടെ അനാസ്ഥയോ കൃത്യവിലോപമോ സംശയിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വിഷയം വരും തീയതിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കമ്മിഷൻ പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































