എകരൂൽ: പോലീസ് അറസ്റ്റുചെയ്യാനെത്തിയപ്പോൾ വീടിന് മുകളിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ മോഷണക്കേസ് പ്രതിയെ ഫയർഫോഴ്‌സും പോലീസും ചേർന്ന് അതിസാഹസികമായി കീഴ്പ്പെടുത്തി. എകരൂൽ പൊയിൽപ്പുറായിൽ ചീടിയേടത്ത് പൊയിൽ റഫ്‌നാദ് (31) ആണ് സ്വന്തം ഇരുനിലവീടിന് മുകളിൽക്കയറി മണിക്കൂറുകളോളം ഭീതി പരത്തിയത്.
ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ തേടി വയനാട് തൊണ്ടർനാട് സ്റ്റേഷനിലെ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. കൊടുവാൾ, കല്ലുകൾ, പൈപ്പ്, മുളകുപൊടി തുടങ്ങിയവ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത റഫ്‌നാദ് പോലീസിനെയും ഫയർഫോഴ്‌സിനെയും വട്ടംചുറ്റിച്ചു. നാലുമണിക്കൂറോളം പരിശ്രമിച്ചിട്ടും താഴെയിറങ്ങാതായതോടെ നരിക്കുനിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.
വീടിന്റെ രണ്ടു വശങ്ങളിലും ലാഡറുകൾ വെച്ച് കെട്ടിടത്തിൽക്കയറിയ അഗ്നിരക്ഷാസേന ഞായറാഴ്ച രാത്രി മൂന്നരയോടെയാണ് ഇയാളെ അതിസാഹസികമായി താഴെയിറക്കിയത്. നരിക്കുനി ഫയർസ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. തുടര്‍ന്ന് ഇയാളെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി ബാലുശ്ശേരി സി.ഐ. പി. റഫീഖ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































