കോഴിക്കോട്: എം.പി. ഫണ്ടിൽനിന്ന് 2.31 കോടി രൂപ മുടക്കി നിർമിച്ച മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ 'കരുതൽ' കെട്ടിടം പൂട്ടിയിട്ടതിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ കടുത്ത ദുരിതത്തിൽ. നിർമാണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ താഴത്തെ നില തുറന്നുനൽകാത്തതിനാൽ നൂറുകണക്കിന് ആളുകളാണ് മരച്ചുവട്ടിലും വൃത്തിഹീനമായ ശൗചാലയ പരിസരങ്ങളിലും മഴയും വെയിലും കൊണ്ടു രാത്രി കഴിച്ചുകൂട്ടുന്നത്.
24 മണിക്കൂറിന് 100 രൂപ വീതം നിരക്ക് ഈടാക്കുന്നതിനാലാണ് ആളുകൾ പ്രവേശിക്കാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വിചിത്രമായ ന്യായീകരണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഈ തുക താങ്ങാനാവില്ലെന്നിരിക്കെ ഫീസ് ഈടാക്കണമെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിൽക്കുകയാണ്. മാത്രവുമല്ല, പാവപ്പെട്ടവർക്കായി നിർമിച്ച ഈ കെട്ടിടം പുതിയ പീഡിയാട്രിക്, എം.ആർ.ഐ. വിഭാഗങ്ങൾക്കായി മാറ്റിവെക്കാനും ഇപ്പോൾ ആലോചന നടക്കുന്നുണ്ട്.
സമീപത്തുള്ള 'തണൽ' എന്ന കെട്ടിടത്തിൽ ഒരു ദിവസത്തേക്ക് 150 രൂപ ഈടാക്കുന്നതിനാൽ ഭൂരിഭാഗം കൂട്ടിരിപ്പുകാർക്കും അവിടെയും അഭയം ലഭിക്കുന്നില്ല. ഇതോടെ കെട്ടിടത്തിന് സമീപത്തെ ചെറിയ ഓടുപാകിയ കാത്തിരിപ്പുകേന്ദ്രത്തിലാണ് പലരും പായവിരിച്ചു കിടക്കുന്നത്. കൊള്ളനിരക്ക് ഒഴിവാക്കി കരുതൽ കെട്ടിടം സൗജന്യമായി തുറന്നുനൽകണമെന്നും ശൗചാലയ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും കൂട്ടിരിപ്പുകാർ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































