കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച്. ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മൊബൈൽ ഫോൺ വാങ്ങി വച്ചതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിനാണ് കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. ഏകദേശം മൂവായിരം രൂപയും കൈയിലുണ്ടായിരുന്നു. ശിവസൂര്യക്കായി വാരണാസിയിലും രാമേശ്വരത്തും ഉൾപ്പടെ പോയി പൊലീസ് പരിശോധിച്ചു. തലശേരി എ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. അന്വേഷണം ആദ്യഘട്ടത്തിൽ കാര്യമായി നടന്നില്ലെന്ന് കൂടുംബം ആരോപിച്ചിരുന്നു. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിനും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































