തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാർ ഇത്തവണയും മിൽമയ്ക്ക് നൽകാൻ സാധ്യത. നെയ്യ് വാങ്ങുന്നതിനായി രണ്ട് തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായ വിതരണക്കാരെ കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മിൽമയ്ക്ക് വീണ്ടും വഴിതുറക്കുന്നത്. 50,000 ലീറ്റർ നെയ്യ് ആവശ്യപ്പെട്ട് വിളിച്ച ടെൻഡറിൽ മിൽമ ഇത്തവണ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിലും, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭാരവാഹികളുമായി പ്രാഥമിക ആശയവിനിമയം നടത്തിയിട്ടുണ്ട്.
നെയ്യ് വില അന്തിമമാക്കുന്നതിനായി മിൽമ ഭാരവാഹികളോട് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസിയെന്ന നിലയിൽ മിൽമയുടെ നെയ്യ് വാങ്ങുന്നതിനോടാണ് തങ്ങൾക്ക് കൂടുതൽ താല്പര്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ തവണ മിൽമയുടെ പേരിൽ സന്നിധാനത്തേക്ക് വ്യാജ നെയ്യ് എത്തിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് വീണ്ടും നെയ്യ് കരാറിലേക്ക് മിൽമയുടെ പേര് ഉയർന്നുവരുന്നത്.
നേരത്തെ ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചായിരുന്നു യു.ഡി.എഫ്. സർക്കാർ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടിരുന്നത്. തുടർന്ന് എൽ.ഡി.എഫ്. ഭരണസമിതി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയും കഴിഞ്ഞദിവസം ചുമതല തിരികെ ഏൽക്കുകയുമായിരുന്നു. അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് വിതരണത്തിൽ പങ്കാളികളാകാനുള്ള താല്പര്യം ഇവർ ദേവസ്വം ബോർഡിനെ അറിയിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































