തുരങ്കപാത: മേൽനോട്ടത്തിന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ

തുരങ്കപാത: മേൽനോട്ടത്തിന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ
തുരങ്കപാത: മേൽനോട്ടത്തിന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ
Share  
എഴുത്ത്

News desk

2026 Nov 09, 08:40 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കോഴിക്കോട്: മണ്ണിടിച്ചിൽ ദുരന്തത്തെത്തുടർന്ന് പ്രവൃത്തി നിർത്തിവെച്ചതിനിടെ, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ മേൽനോട്ടത്തിനായി പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തി. കോഴിക്കോട് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ, കോഴിക്കോട്, വയനാട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവർക്കാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.


​സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് ഉദ്യോഗസ്ഥർക്ക് മേൽനോട്ട ചുമതലകൾ നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് കൃത്യമായ മേൽനോട്ട ഏജൻസിയുടെ കുറവ് ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണ്, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശനമായ നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചത്.


​ഇക്കഴിഞ്ഞ ജൂലൈയിൽ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കമുഖങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുരങ്കപാതയുടെ പരിസ്ഥിതി-സുരക്ഷാ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം അപകടസാധ്യതകൾ പൂർണമായും ഒഴിവാക്കി നിർമാണം പുനരാരംഭിക്കുമെന്നാണ് മുഖ്യമന്ത്രി രണ്ടാഴ്ച മുമ്പ് നിയമസഭയിൽ വ്യക്തമാക്കിയത്.


​വിദഗ്ധ സമിതി അംഗങ്ങൾ പലതവണ തുരങ്കപാത നിർമാണ സ്ഥലങ്ങൾ പരിശോധിച്ചുവെങ്കിലും ഇതുവരെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇനിയും ചില പ്രധാന രേഖകൾ കരാർ കമ്പനിയിൽനിന്നും വിവിധ സർക്കാർ വകുപ്പുകളിൽനിന്നും വിദഗ്ധ സമിതിക്ക് ലഭിക്കാനുണ്ടെന്നാണ് സൂചന. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിനാണ് പദ്ധതിയുടെ പ്രധാന നിർമാണച്ചുമതലയുള്ളത്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur