ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലത്തിൽ രണ്ടാംഘട്ട ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചെറുവണ്ണൂർ റോഡ് തിങ്കളാഴ്ച രാത്രി 10 മണി മുതൽ അടയ്ക്കും. പ്രവൃത്തികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി 10 മണിയോടെ റോഡ് ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുക്കും. രണ്ടാംഘട്ടത്തിൽ ആകെ പതിനെട്ട് ഗർഡറുകളാണ് പാലത്തിൽ സ്ഥാപിക്കുന്നത്. സെപ്റ്റംബറിൽ നടന്ന ഒന്നാംഘട്ടത്തിൽ പതിമൂന്ന് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്റെ മോട്ടോറുകൾ തകരാറിലായതിനെത്തുടർന്ന് പ്രവൃത്തി നിർത്തിവെക്കേണ്ടി വന്നിരുന്നു.
റോഡ് അടയ്ക്കുന്നതോടെ കൊളത്തറ ഭാഗത്തുനിന്നു വരുന്ന ഇരുചക്രവാഹനക്കാർ പ്രധാനമായും ആശ്രയിക്കുക ചെറുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ റോഡിനെയാണ്. ഈ ഭാഗത്ത് പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ബദൽ വഴികളായ ചുമ്മൻ റോഡ്, ചെറുവണ്ണൂർ പുറശ്ശേരി ക്ഷേത്രത്തിലേക്കുള്ള റോഡ് എന്നിവയെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലായതിനാൽ ഇരുചക്രവാഹന-ഓട്ടോ യാത്രക്കാർക്ക് യാത്ര ദുരിതമാകും.
റോഡ് അടയ്ക്കുന്നതുമൂലം അനുഭവപ്പെടാൻ സാധ്യതയുള്ള കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അമ്പതോളം പോലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി പുതുതായി വിന്യസിച്ചിട്ടുണ്ട്. പ്രധാന ജങ്ഷനുകൾ, അങ്ങാടികൾ, ടോൾ ബൂത്ത് എന്നിവിടങ്ങളിലാണ് പോലീസിന്റെ അധിക സേവനം ഏർപ്പെടുത്തുക. ഇതിനുപുറമേ ബൈക്ക് പട്രോളിങ്ങും ശക്തമാക്കുമെന്ന് സിറ്റി ട്രാഫിക് നോർത്ത് അസി. കമ്മിഷണർ സുനിൽരാജ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































