യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റോഡരികിൽ കെണിയുണ്ട്; മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംസ്ഥാനപാതയോരത്ത് വലിയ ഗർത്തങ്ങൾ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റോഡരികിൽ കെണിയുണ്ട്; മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംസ്ഥാനപാതയോരത്ത് വലിയ ഗർത്തങ്ങൾ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റോഡരികിൽ കെണിയുണ്ട്; മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംസ്ഥാനപാതയോരത്ത് വലിയ ഗർത്തങ്ങൾ
Share  
എഴുത്ത്

News desk

2026 Nov 09, 08:35 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മുക്കം: കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നു. സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ പാകിയ ഇന്റർലോക്കിങ് ടൈലുകൾക്കടിയിലെ മണ്ണ് ഒലിച്ചുപോയതാണ് ഈ അവസ്ഥയ്ക്ക് കാരണം. ദിനംപ്രതി പ്രായമായവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെത്തുന്ന മുക്കം മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.


​ഇവിടെ മുപ്പതു മീറ്ററോളം ദൂരത്തിനുള്ളിൽ മൂന്നിടങ്ങളിലാണ് വലിയ ഗർത്തങ്ങൾ ഉള്ളത്. ടൈലുകൾക്കടിയിൽ മണ്ണില്ലെന്ന വിവരം അറിയാതെ രാത്രികാലങ്ങളിൽ ഉൾപ്പെടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കാൽനടയാത്രക്കാരും വലിയ ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്.


​റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിലോമീറ്ററിന് നാലുകോടിയോളം രൂപ നിരക്കിൽ ആകെ 222 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നവീകരണം പൂർത്തിയാക്കിയത്. എന്നാൽ റോഡ് നിർമാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ നേരത്തേയും കടുത്ത പരാതികളുയർന്നിരുന്നു. അശാസ്ത്രീയമായ ടാറിങ് കാരണം പലയിടങ്ങളിലും റോഡ് താഴ്ന്നുപോയ സ്ഥിതിയിലാണ്.


​അഗസ്ത്യൻമുഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം മുക്കം നഗരസഭ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിർമിച്ച ബസ് ബേയുടെ ഇരുവശങ്ങളിലും നേരത്തേ ഇന്റർലോക്കിങ് ടൈലുകൾ പാകിയിരുന്നു. തുടർന്ന് സംസ്ഥാനപാത നവീകരണ വേളയിൽ റോഡിന്റെ ഉയരം കൂട്ടിയതോടെ, പഴയ ടൈലുകൾ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിക്കുകയാണുണ്ടായത്. ഈ നിർമാണമാണ് രണ്ടു വർഷത്തിനുള്ളിൽ തകർന്നുതരിപ്പണമായത്. അപകട ഭീഷണി ഉയർത്തുന്ന ഈ ഗർത്തങ്ങൾ അടച്ച് എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും അടിയന്തര ആവശ്യം.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur