സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം വീണ്ടും വർധിക്കുന്നു; ആറുദിവസത്തിനിടെ 23 പുതിയ കേസുകൾ, ഈ വർഷം ആകെ 583 രോഗികൾ

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം വീണ്ടും വർധിക്കുന്നു; ആറുദിവസത്തിനിടെ 23 പുതിയ കേസുകൾ, ഈ വർഷം ആകെ 583 രോഗികൾ
സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം വീണ്ടും വർധിക്കുന്നു; ആറുദിവസത്തിനിടെ 23 പുതിയ കേസുകൾ, ഈ വർഷം ആകെ 583 രോഗികൾ
Share  
എഴുത്ത്

News desk

2026 Nov 08, 02:46 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്നു. നവംബറിലെ ആദ്യ ആറുദിവസത്തിനിടെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 കേസുകളും വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തതാണ്. ഈ വർഷം ഇതുവരെ 583 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ടുപേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 116 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത 2025-ൽ 132 പേർക്കായിരുന്നു രോഗബാധയുണ്ടായിരുന്നത്.


​വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏഴെണ്ണം മലപ്പുറത്തും അഞ്ചെണ്ണം കോഴിക്കോട്ടുമാണ്. നവംബറിൽ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തതും ഈ രണ്ടു ജില്ലകളിലാണ്. ഇതിനുപുറമേ കൊല്ലം ജില്ലയിലെ തലവൂരിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബറിലെ ആകെ 23 കേസുകളിൽ മലപ്പുറത്ത് ഏഴും കോഴിക്കോട് ആറും പാലക്കാട് മൂന്നും തൃശ്ശൂർ, കൊല്ലം ജില്ലകളിൽ രണ്ടുപേർക്ക് വീതവും രോഗം കണ്ടെത്തി. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


​ഈ വർഷം ജൂണിലായിരുന്നു ഷിഗെല്ല രോഗവ്യാപനം ഏറ്റവും രൂക്ഷമായത്. 205 പേർക്ക് രോഗം ബാധിച്ച ജൂണിൽ ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തു. തുടർന്ന് ജൂലൈ (128), ഓഗസ്റ്റ് (50), സെപ്റ്റംബർ (32) മാസങ്ങളിൽ കുറവുരേഖപ്പെടുത്തിയെങ്കിലും ഒക്ടോബറോടെ കേസുകൾ വീണ്ടും ഉയർന്ന് 69 ലെത്തി. കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത 132 കേസുകളിൽ 55 എണ്ണവും കോഴിക്കോട് ജില്ലയിൽ നിന്നായിരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണവുമാണ് മഴക്കാലത്ത് രോഗവ്യാപനം ശക്തമാക്കിയത്.


​രോഗിയുടെ മലത്തിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ പടരുന്നത്. തുറസ്സായ മലവിസർജനം, തുറന്ന സെപ്റ്റിക് ടാങ്കുകൾ, കിണറുകളിലെ മലിനീകരണം എന്നിവ രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നു. പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തവും കഫവും കാണപ്പെടുക, കടുത്ത വയറുവേദന, ഛർദി, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur