കോഴിക്കോട്: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണവിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുകയാണെന്ന് പരാതി. സൈക്യാട്രി വിഭാഗത്തിലെ പി.ജി. വിദ്യാർഥികളാണ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ട്രൈബ്യൂണൽ സ്ഥലംമാറ്റിയ അധ്യാപകർക്കെതിരെ ബോധപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം.
മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകരായ ഡോ. അനിത കുമാരി, ഡോ. സ്മിത എന്നിവർക്കെതിരെയാണ് പി.ജി. വിദ്യാർഥികൾ പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ അധ്യാപകരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു.
ഉത്തരവ് സ്റ്റേ ചെയ്യിക്കാൻ അധ്യാപകർ ശ്രമിച്ചെങ്കിലും ട്രൈബ്യൂണൽ അത് അംഗീകരിച്ചില്ല. എന്നാൽ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് വന്നിട്ടും അധ്യാപകരെ മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുകയാണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
കേസ് നിലനിൽക്കെത്തന്നെ ആരോപണവിധേയയായ അധ്യാപികമാരിലൊരാൾക്ക് താൽക്കാലിക എച്ച്.ഒ.ഡി. (HOD) ചുമതല നൽകുകയും ചെയ്തു. സ്ഥലംമാറ്റ നടപടികൾ ബോധപൂർവം വൈകിപ്പിച്ച്, നടപടി നേരിട്ട അധ്യാപകർക്ക് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































