കൊയിലാണ്ടിയിൽ മോഷണപരമ്പര: പൂട്ടിയിട്ട വീട്ടിൽനിന്ന് 12 പവൻ കവർന്നു; റെയിൽവേ സ്റ്റേഷനിലും മോഷണം

കൊയിലാണ്ടിയിൽ മോഷണപരമ്പര: പൂട്ടിയിട്ട വീട്ടിൽനിന്ന് 12 പവൻ കവർന്നു; റെയിൽവേ സ്റ്റേഷനിലും മോഷണം
കൊയിലാണ്ടിയിൽ മോഷണപരമ്പര: പൂട്ടിയിട്ട വീട്ടിൽനിന്ന് 12 പവൻ കവർന്നു; റെയിൽവേ സ്റ്റേഷനിലും മോഷണം
Share  
എഴുത്ത്

News desk

2026 Nov 08, 09:12 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രി മോഷണപരമ്പര. പൊയിൽക്കാവിലെ വീട്ടുപറമ്പിൽനിന്ന് പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങളും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽനിന്ന് ടിക്കറ്റ് കൗണ്ടറിലെ പണവും മൊബൈൽ ഫോണും കവർന്നു. ഒരേ രാത്രിയിലാണ് വിവിധയിടങ്ങളിൽ മോഷണവും മോഷണശ്രമവും അരങ്ങേറിയത്.


​പൊയിൽക്കാവ് സ്വദേശി കരുണാകരന്റെ വീടിന്റെ ഗ്രില്ല് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. സമാനമായ രീതിയിൽ പൂക്കാട് പനായിലും വീട് കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. എന്നാൽ, ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്‌ടാവ് രക്ഷപ്പെടുകയായിരുന്നു.


​ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരൻ ടിക്കറ്റ് കൗണ്ടറിന്റെ കതക് പൂട്ടി വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും റെയിൽവേയുടെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്. സംഭവങ്ങൾക്കെല്ലാം പിന്നിൽ ഒരേ സംഘം തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തെയും പ്രദേശത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur