എൻ.ഐ.ടി.യിൽ വിദ്യാർഥിപ്രതിഷേധം ശക്തമാകുന്നു; ചർച്ച മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് സമരം കടുപ്പിക്കാൻ തീരുമാനം

എൻ.ഐ.ടി.യിൽ വിദ്യാർഥിപ്രതിഷേധം ശക്തമാകുന്നു; ചർച്ച മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് സമരം കടുപ്പിക്കാൻ തീരുമാനം
എൻ.ഐ.ടി.യിൽ വിദ്യാർഥിപ്രതിഷേധം ശക്തമാകുന്നു; ചർച്ച മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് സമരം കടുപ്പിക്കാൻ തീരുമാനം
Share  
എഴുത്ത്

News desk

2026 Nov 08, 09:10 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) കാമ്പസിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാകുന്നു. ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, മുൻപുണ്ടായിരുന്ന സ്റ്റുഡന്റ്സ് അഫയേഴ്‌സ് കൗൺസിൽ പുനഃസ്ഥാപിക്കുക, അടച്ചിട്ട സി ഗേറ്റ് തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. അഞ്ഞൂറിലധികം വിദ്യാർഥികളാണ് കഴിഞ്ഞ മൂന്നു ദിവസമായി കാമ്പസിനകത്ത് സമരമുഖത്തുള്ളത്.


​ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒന്നിന് വിദ്യാർഥികൾ ഡയറക്ടർക്ക് തുറന്ന കത്തെഴുതുകയും കാമ്പസിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചർച്ച നടത്തി മടങ്ങുകയായിരുന്ന വിദ്യാർഥികൾ മെഗാ ഹോസ്റ്റൽ പരിസരത്ത് ഡയറക്ടറുടെ കാർ തടയുകയുണ്ടായി. തുടർന്ന്, വിദ്യാർഥികൾക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ ശനിയാഴ്ച വിശദമായ ചർച്ച നടത്താമെന്നും ആവശ്യങ്ങൾ ഈ ചർച്ചയിൽ സമർപ്പിക്കണമെന്നും ഡയറക്ടർ നിർദേശിച്ചതിനെത്തുടർന്നാണ് അന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.


​എന്നാൽ, നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിവെച്ചതായി ശനിയാഴ്ച വൈകീട്ടോടെ ഡയറക്ടർ അറിയിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾ വീണ്ടും സമരം ശക്തമാക്കാൻ തീരുമാനിച്ചത്. എൻ.ഐ.ടി. പ്രധാന കാമ്പസിൽ ഒരു കോടി രൂപ ചെലവഴിച്ച് വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്ന പദ്ധതി മാറ്റിവെച്ച്, വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur