തീരദേശ വികസനത്തിൽ പുത്തൻ പ്രതീക്ഷയായി കൊളാവിപ്പാലം ടൂറിസ്റ്റ് ക്രൂയിസ് ടെർമിനൽ പദ്ധതി

തീരദേശ വികസനത്തിൽ പുത്തൻ പ്രതീക്ഷയായി കൊളാവിപ്പാലം ടൂറിസ്റ്റ് ക്രൂയിസ് ടെർമിനൽ പദ്ധതി
തീരദേശ വികസനത്തിൽ പുത്തൻ പ്രതീക്ഷയായി കൊളാവിപ്പാലം ടൂറിസ്റ്റ് ക്രൂയിസ് ടെർമിനൽ പദ്ധതി
Share  
എഴുത്ത്

News desk

2026 Nov 08, 08:43 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കൊയിലാണ്ടി: യു.ഡി.എഫ്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസൽസ് ജെട്ടി സ്ഥാപിക്കാൻ കോഴിക്കോട് ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം പയ്യോളിയിലെ കൊളാവിപ്പാലമാണെന്ന കണ്ടെത്തൽ കൊയിലാണ്ടി മണ്ഡലത്തിനാകെ വലിയ പ്രതീക്ഷ നൽകുന്നു. ആവശ്യമായ സാങ്കേതിക, പാരിസ്ഥിതിക, നിയമപരമായ അനുമതികൾ ലഭിച്ച് പദ്ധതി യാഥാർഥ്യമായാൽ കൊയിലാണ്ടി - വടകര മണ്ഡലങ്ങളുടെ വികസനചരിത്രത്തിൽ അത് പുതിയൊരു അധ്യായം തുറക്കുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. പ്രതികരിച്ചു. ജലടൂറിസം, ചെറുകിട ചരക്കുനീക്കം, ഹോട്ടൽ വ്യവസായം, പ്രാദേശിക വ്യാപാരം, തൊഴിൽ മേഖല എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ തീരദേശ സാമ്പത്തികമേഖല ഇതിലൂടെ രൂപപ്പെടും.


​മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ക്രൂയിസ് വെസലുകൾക്കായുള്ള ടെർമിനൽ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നായി കൊളാവിപ്പാലം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭയിൽ വ്യക്തമാക്കിയത്. ഇവിടെ വിദഗ്ധ സംഘം പ്രാഥമിക പഠനവും കടലിന്റെ ആഴം പരിശോധിക്കലും നടത്തിവരികയാണ്. ടെർമിനൽ സജ്ജമാകുന്നതോടെ കോഴിക്കോട്, കൊച്ചി, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുള്ള പാസഞ്ചർ കപ്പലുകൾക്ക് ഇവിടേക്ക് സർവീസ് നടത്താനാകും. എം.എൽ.എയുടെ അഭ്യർഥനയെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.


​തീരപ്രദേശത്തുനിന്ന് കുറഞ്ഞ ദൂരത്തിനുള്ളിൽത്തന്നെ ആവശ്യമായ ആഴം ലഭിക്കാനുള്ള സാധ്യതയാണ് പദ്ധതിക്ക് പ്രതീക്ഷ നൽകുന്നത്. തുടർനടപടിയായി വിശദമായ ഹൈഡ്രോഗ്രാഫിക് സർവേ, പാരിസ്ഥിതിക പഠനം, സാങ്കേതിക സാധ്യതാപഠനം, തീരസംരക്ഷണപഠനം, പദ്ധതി രൂപരേഖ എന്നിവ തയ്യാറാക്കേണ്ടതുണ്ട്. സംസ്ഥാനതല വിദഗ്ധസംഘത്തിനൊപ്പം കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്ചുത വാരിയർ, ഹൈഡ്രോഗ്രാഫിക് സർവേയർ വർഗീസ് എന്നിവരും പരിശോധനയിൽ പങ്കാളികളായി.


​കൊളാവിപ്പാലത്ത് ആധുനിക ടെർമിനൽ യാഥാർഥ്യമായാൽ പയ്യോളി, കൊയിലാണ്ടി നഗരസഭകളെയും തിക്കോടി, മൂടാടി തീരദേശ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വൻ വികസനം സാധ്യമാകും. വടക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉൾപ്പെടുത്തി സമഗ്ര കോസ്റ്റൽ ടൂറിസം സർക്യൂട്ട് രൂപീകരിക്കാനും ലക്ഷദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ദീർഘദൂര സമുദ്ര യാത്രകൾ ആരംഭിക്കാനും കഴിയും. ഭാവിയിൽ ചെറിയ കാർഗോ വെസലുകൾ ഉൾപ്പെടുത്തി മത്സ്യ - കാർഷിക - കരകൗശല ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കം കടൽവഴിയാക്കുന്നതിലൂടെ റോഡ് ഗതാഗതക്കുരുക്കിനും പരിഹാരമാകും. നേരിട്ടും പരോക്ഷമായും വൻ തൊഴിലവസരങ്ങളും ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ മുന്നേറ്റവും സൃഷ്ടിക്കാൻ ഈ പദ്ധതിക്കാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur