പാൽവർണ കുതിരപ്പുറത്തേറി ജാതവൻ പുറപ്പാട് തുടങ്ങി

പാൽവർണ കുതിരപ്പുറത്തേറി ജാതവൻ പുറപ്പാട് തുടങ്ങി
പാൽവർണ കുതിരപ്പുറത്തേറി ജാതവൻ പുറപ്പാട് തുടങ്ങി
Share  
എഴുത്ത്

News desk

2026 Nov 08, 08:40 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കടലുണ്ടി: ജനസഹസ്രങ്ങളുടെ കൂപ്പുകൈകളെ സാക്ഷിയാക്കി, പാൽവർണ കുതിരപ്പുറത്തേറി കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ജാതവൻ പുറപ്പാട് തുടങ്ങി. ശനിയാഴ്ച വൈകീട്ട് മണ്ണൂരിലെ ജാതവൻകോട്ടയിൽ നടന്ന പൂജാദി കർമങ്ങൾക്കുശേഷമാണ് ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോട്ടയെ മൂന്നുവട്ടം വലംവെച്ച് പുറപ്പാട് ആരംഭിച്ചത്. കുന്നത്ത് കാരണവരുടെ അനുവാദത്തോടെ അമ്പാളികാരണവരുടെ അകമ്പടിയിലാണ് ഈ ചടങ്ങ് നടക്കുന്നത്. മാരാത്തയിൽ തറവാട്ടുകാരണവരുടെ സാന്നിധ്യത്തിൽ ഗുരുകാരണവന്മാരുടെ അനുഗ്രഹം വാങ്ങി, ആചാരാനുഷ്ഠാനങ്ങളോടെ കുടൽപുരയ്ക്കൽ തറവാട്ടുകാരായ ചന്ദ്രഹാസന്റെ നേതൃത്വത്തിലാണ് പുറപ്പാടിന് തുടക്കമായത്.


​മണ്ണൂർ ശിവക്ഷേത്രനടയിൽനിന്ന് അനുഗ്രഹം തേടിയ ജാതവൻ ആദ്യമായി സന്ദർശിച്ചത് എട്ടിയാട്ട് തറവാട്ടിലായിരുന്നു. അവിടെനിന്ന് വഴിപാടുകൾ സ്വീകരിച്ച ശേഷം, ഭക്തജനങ്ങളുടെ ആർപ്പുവിളികൾക്കിടെ കാരകളിപറമ്പിൽ വെച്ച് തനിക്കേറെ പ്രിയപ്പെട്ട പുടിക്കയർ കൊണ്ടുനിർമിച്ച പന്തുകൊണ്ട് ഭക്തർക്കൊപ്പം കാരകളിയും കളിച്ചാണ് ജാതവൻ യാത്ര തുടർന്നത്. ഭക്തരുടെ പുഷ്പവൃഷ്ടി ഏറ്റുവാങ്ങി ഗ്രാമീണർക്ക് ക്ഷേമവും ഐശ്വര്യങ്ങളും ചൊരിഞ്ഞുകൊണ്ട് ഞായറാഴ്ചയും ആചാരാനുഷ്ഠാനങ്ങളോടെ ജാതവന്റെ എഴുന്നള്ളത്ത് തുടരും.


​തിങ്കളാഴ്ച കടലുണ്ടി വാക്കടവത്തുവെച്ച് മകൻ ജാതവൻ അമ്മയായ പേടിയാട്ടുദേവിയെ കണ്ടുമുട്ടുന്നതോടെ ഉത്സവത്തിന് പുതിയൊരു ഭാവം കൈവരും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ സർവാഭരണവിഭൂഷിതയായ അമ്മ ദേവിക്ക് ഒപ്പം മകൻ ജാതവനും തിരിച്ചെഴുന്നള്ളും. ദേവി ആദ്യം എഴുന്നള്ളുന്നത് വ്രതനിഷ്ഠരായ തറവാട്ടുകാർ എതിരേൽക്കുന്ന കുന്നത്ത് തറവാട്ടിലേക്കാണ്. തുടർന്ന് മണിപീഠത്തിലിരുന്ന് തന്റെ ഇഷ്ടവിനോദമായ പടകളിത്തല്ല് ആസ്വദിച്ചശേഷം ദേവി കറുത്തങ്ങാട് തറവാട്ടിലേക്ക് യാത്ര തിരിക്കും.


​മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ നിവേദ്യസമർപ്പണം കഴിഞ്ഞ് സന്ധ്യയോടെ ദേവി പേടിയാട്ടുകാവിലെത്തും. ഇവിടെ പനയംമറ തറവാട്ടുകാർ ഒരുക്കുന്ന നിവേദ്യത്തിനുശേഷമാണ് കുടികൂട്ടൽ ചടങ്ങ് നടക്കുക. അതിനുശേഷം മകൻ ജാതവൻ മണ്ണൂരിലെ തന്റെ കോട്ടയിലേക്ക് തിരിച്ച് എഴുന്നള്ളുന്നതോടെ ഈ വർഷത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമാകും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur