വടകര, കൊയിലാണ്ടി, മാഹി മേഖലകളിലെ പത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടൽ ഭീഷണി യിൽ......
നടപടി പിൻവലിക്കണമെന്ന് താലൂക്ക് വികസന സമിതി.
വടകര: ഗ്രാമീണ മേഖലകളിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ വകുപ്പിന്റെ നീക്കം പിൻവലിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വടകര, കൊയിലാണ്ടി നഗരസഭാ പരിധികളിലും മാഹി മേഖലയിലുമുള്ള പത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
നഗരസഭാ പരിധിയിൽ ഉൾപ്പെട്ട ഗ്രാമീണ പ്രദേശങ്ങളിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദേശമാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ഇതോടെ സാധാരണക്കാരും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ളവർക്ക് തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങ ൾ ലഭ്യമാകുന്നത് പ്രയാസകരമാകുമെന്ന് യോഗം വിലയിരു ത്തി.താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാലയാണ് വിഷയം യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
വടകര നഗരസഭയിലെ മേപ്പയിൽ, പുത്തൂർ, നടക്കുതാഴ; കൊയിലാണ്ടി നഗരസഭയിലെ മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ; മാഹി മേഖലയി ലെ പള്ളൂർ, നാലുതറ, പന്തക്കൽ എന്നീ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
ഗ്രാമീണ ജനതയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ. ഇവ ഇല്ലാതാകുന്നതോടെ പ്രദേശവാസികൾക്ക് ദൂരെയുള്ള പോസ്റ്റ് ഓഫീസു കളെ ആശ്രയിക്കേണ്ടിവരുമെന്നും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെ ന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
വിഷയം തിരുവനന്തപുരത്ത് പോസ്റ്റ് മാസ്റ്റർ ജനറലിനെ നേരിട്ട് കണ്ട് അറി യിക്കുമെന്നും ആവശ്യമായ ഇടപെടൽ നടത്തുമെന്നും കെ.കെ. രമ എം.എൽ.എ പറഞ്ഞു.
ബസ് സർവീസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റണം
വടകര ലിങ്ക് റോഡിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയായി.
കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി നടപടികളിൽ പങ്കെടുത്ത ഷൂട്ടർമാർക്ക് ചില പഞ്ചായത്തുകൾ നേരത്തേ തീരുമാനിച്ച പ്രതിഫലം അനുവദിച്ചിട്ടില്ലെന്നും കുടിശ്ശിക തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോടൊപ്പം കുറ്റ്യാടി–കണ്ണൂർ വിമാനത്താവള റോഡിന് ഭരണാനുമതി വേണമെന്ന ആവശ്യവും വികസന സമിതി യോഗത്തിൽ ഉയർന്നു
കണ്ണൂർ കോഴിക്കോട് ജില്ലയിൽ റോഡിന്റെ അലൈൻമെന്റ് പൂർത്തിയാ ക്കി സ്ഥലങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഭരണാനുമ തി ലഭിച്ചിട്ടില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു .
തഹസിൽദാർ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എടച്ചേരി, ഒഞ്ചിയം, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, താലൂക്ക് വികസന സമിതി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തി ൽ പങ്കെടുത്തു.
(കവർ ഫോട്ടോ സാങ്കൽപ്പികം :അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഗ്രാമീണ തപാൽ ഓഫീസുകൾ — പ്രതീകാത്മക ചിത്രം AI.)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































