വയനാട്: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാർഥികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സൈബർ പോലീസ് പോക്‌സോ കേസെടുത്തു. യു.ഡി.എഫ് മീനങ്ങാടി നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയതിന് ഐ.ടി. ആക്ടിലെ 67B, പോക്‌സോ ആക്ടിലെ 11(i), 12 എന്നീ വകുപ്പുകളും ബി.എൻ.എസ്. 79-ാം വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകരമായ രീതിയിൽ പോസ്റ്റുകൾ ഇട്ടവരും മോശം കമന്റുകൾ രേഖപ്പെടുത്തിയവരും കേസുകളിൽ പ്രതികളാകും. ഇതിനായി അധിക്ഷേപ പരാമർശം നടത്തിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൈബർ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ഹൈദരാബാദിലെ ബാർ റെസ്റ്റോറന്റിൽ കയറിപ്പോകുന്നതിന്റെയും ഇറങ്ങിവരുന്നതിന്റെയും ദൃശ്യങ്ങൾ യു.ഡി.എഫ് നേതൃത്വമാണ് പുറത്തുവിട്ടത്. വിനോദയാത്രയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് കുട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങൾ നൽകിയതെന്നാണ് ഇവരുടെ വിശദീകരണം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിദ്യാർഥികൾക്കെതിരെ വ്യാപക സൈബർ ആക്രമണം ഉണ്ടായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































