കോഴിക്കോട്: നഗരത്തിലെ റോഡുകളുടെ പരിപാലനത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിലും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുന്നതിലും നഗരസഭ ഉത്തരവാദിത്വം മറക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ട റോഡുകളുടെ മുൻഗണന നിശ്ചയിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകി.
മഴക്കാലത്ത് കുഴികളും വെള്ളക്കെട്ടുകളും ഉണ്ടാകുന്നത് തടയാൻ ഫലപ്രദമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ജനങ്ങളുടെ സുരക്ഷയും സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കാൻ അധികൃതർ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും കമ്മിഷൻ വ്യക്തമാക്കി. കോഴിക്കോട് നഗരത്തിലെ റോഡുകളുടെ തകർച്ചയെക്കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്.
റെയിൽവേ മേൽപ്പാലം, കോർട്ട് റോഡ്, നാലാം ഗേറ്റ് പരിസരം, ചെറൂട്ടി റോഡ് സംഗമസ്ഥാനം എന്നിവിടങ്ങളിലെ അപകടകരമായ കുഴികൾ യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പൊതുനിരത്തുകൾ സഞ്ചാരയോഗ്യമാക്കുക എന്നത് തദ്ദേശ സ്ഥാപനത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിയമപരമായ ഉത്തരവാദിത്വമാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































