മേപ്പയ്യൂർ: കോഴിക്കോട് മേപ്പയ്യൂരിൽ കോളേജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികളെ ഇരുചക്രവാഹനത്തിലെത്തിയ ഒരു സംഘം യുവാക്കൾ പിന്തുടരുകയും തടഞ്ഞുനിർത്തി അസഭ്യം പറയുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടു.
റോഡരികിൽ നിന്ന യുവാക്കൾ ആദ്യം കമന്റടിക്കുകയും പിന്നീട് ബൈക്കിൽ പിന്തുടർന്ന് പഠിക്കുന്ന സ്ഥലമേതാണെന്ന് ചോദിച്ച് തട്ടിക്കയറുകയുമായിരുന്നു. പെൺകുട്ടികൾ ചോദ്യം ചെയ്തതോടെ വാഹനം കുറുകെ നിർത്തി യുവാക്കളിലൊരാൾ ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിച്ചു. പോലീസിൽ പരാതി നൽകിയാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ സംഘം, പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശങ്ങളോടെ പ്രചരിപ്പിക്കുകയും ചെയ്തു.
കോളേജ് പരിസരത്ത് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന സംഘമാണ് ഉപദ്രവിച്ചതെന്ന് വിദ്യാർഥിനികൾ വ്യക്തമാക്കി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് കണ്ടാൽ തടഞ്ഞുനിർത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ഇവിടെ പതിവാണെന്നും പരാതിയുണ്ട്. സംഭവത്തിൽ പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































