കടലുണ്ടി വാവുത്സവം: ജാതവൻ പുറപ്പാട് ഇന്ന്, പേടിയാട്ട് കാവിൽ കുടികൂട്ടലോടെ സമാപനം

കടലുണ്ടി വാവുത്സവം: ജാതവൻ പുറപ്പാട് ഇന്ന്, പേടിയാട്ട് കാവിൽ കുടികൂട്ടലോടെ സമാപനം
കടലുണ്ടി വാവുത്സവം: ജാതവൻ പുറപ്പാട് ഇന്ന്, പേടിയാട്ട് കാവിൽ കുടികൂട്ടലോടെ സമാപനം
Share  
എഴുത്ത്

News desk

2026 Nov 07, 09:12 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കടലുണ്ടി: മലബാറിലെ പ്രശസ്തമായ കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ആചാരച്ചടങ്ങുകൾക്ക് തുടക്കമായി. ഉത്സവത്തോടനുബന്ധിച്ച് കുന്നത്ത് തറവാട്ടിൽ കാരണവരുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടന്നു. വ്യാഴാഴ്ച ഉച്ചയോടെ പനയമാം കാരണവരുടെ കാർമികത്വത്തിൽ പേടിയാട്ട് കാവിൽ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി തെഞ്ചീരി ഇല്ലത്ത് ജയൻ നമ്പൂതിരി അഞ്ചാംപുണ്യാഹ പൂജകൾ നിർവഹിച്ചു.


​വാവുത്സവത്തിന്റെ പ്രധാന ആകർഷണമായ ജാതവൻ പുറപ്പാട് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മണ്ണൂരിലെ ജാതവൻ കോട്ടയിൽനിന്ന് ആരംഭിക്കും. വാവുത്സവ ദിനത്തിലെ നീരാട്ടിനുശേഷം സർവാഭരണവിഭൂഷിതയായ അമ്മ പേടിയാട്ട് ദേവി മകൻ ജാതവനൊപ്പം ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലേക്കാണ്. വ്രതനിഷ്ഠയോടെ കാത്തിരിക്കുന്ന തറവാട്ടുകാർ ദേവിയെ സ്വീകരിച്ച് ഉണങ്ങലരി, പൂവൻപഴം, ഇളനീര്, വെറ്റില, അടയ്ക്ക എന്നിവ നിവേദ്യമായി സമർപ്പിക്കും.


തുടർന്ന് പരമ്പരാഗത പടകളി തല്ല് ആസ്വദിച്ച ശേഷം ദേവി കറുത്തങ്ങാടേക്ക് യാത്രതിരിക്കും. മണ്ണൂർ ശിവക്ഷേത്രം മേൽശാന്തിയുടെ നിവേദ്യസമർപ്പണം പൂർത്തിയാക്കി സന്ധ്യയോടെ പേടിയാട്ട് കാവിലെത്തുന്ന ദേവിക്ക് പനയമാം തറവാട്ടുകാർ നിവേദ്യം അർപ്പിക്കും. തുടർന്ന് കുടികൂട്ടൽ ചടങ്ങ് നടക്കുന്നതോടെയും മകൻ ജാതവൻ മണ്ണൂർ കോട്ടയിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെയും ഈ വർഷത്തെ വാവുത്സവത്തിന് സമാപനമാകും. ഇതോടെ ഉത്തരമലബാറിലെ ക്ഷേത്രോത്സവ കാലത്തിനും തുടക്കമാകും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur