എസ്.എം.എ. ചികിത്സാധനസമാഹരണം: ആവശ്യമായ തുക ലഭിച്ചെന്ന വ്യാജപ്രചാരണത്തിൽ ആശങ്കയോടെ ഭാരവാഹികൾ

എസ്.എം.എ. ചികിത്സാധനസമാഹരണം: ആവശ്യമായ തുക ലഭിച്ചെന്ന വ്യാജപ്രചാരണത്തിൽ ആശങ്കയോടെ ഭാരവാഹികൾ
എസ്.എം.എ. ചികിത്സാധനസമാഹരണം: ആവശ്യമായ തുക ലഭിച്ചെന്ന വ്യാജപ്രചാരണത്തിൽ ആശങ്കയോടെ ഭാരവാഹികൾ
Share  
എഴുത്ത്

News desk

2026 Nov 07, 09:09 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മുക്കം: അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ രംഗത്തിറങ്ങിയിരിക്കെ, തുക മുഴുവൻ ലഭിച്ചെന്ന രീതിയിൽ നടക്കുന്ന വ്യാജപ്രചാരണം ധനസമാഹരണ കമ്മിറ്റിയെ പ്രതിസന്ധിയിലാക്കുന്നു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ സമാഹരിച്ചെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും കാട്ടി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് സമാഹരണത്തെ പ്രതികൂലമായി ബാധിച്ചത്.


​കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഒറ്റപ്രസവത്തിലുണ്ടായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ആകെ വേണ്ടത്. ജനകീയ ധനസമാഹരണം 20 ദിവസം പിന്നിട്ടപ്പോൾ 16.30 കോടി രൂപ മാത്രമാണ് ലഭിച്ചത്. ദിവസം ഒരു കോടി രൂപ വീതം ലക്ഷ്യമിട്ട് പ്രവർത്തനം നടക്കുമ്പോൾ വ്യാജപ്രചാരണം വന്നതോടെ സമാഹരണം മന്ദഗതിയിലായി. വരും ദിവസങ്ങളിൽ 33 കോടിയിലധികം രൂപ കൂടി കണ്ടെത്തേണ്ടതുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

​ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും രക്ഷാധികാരികളായ ജനകീയ കമ്മിറ്റിയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.


​ചികിത്സാ സഹായം അയക്കാനുള്ള വിവരങ്ങൾ


​അക്കൗണ്ട് ഉടമ: അരുൺ പി.ഡി.

​അക്കൗണ്ട് നമ്പർ: 21360100162505

​IFSC കോഡ്: FDRL0002136


​പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


​Google Pay (UPI ID) വഴി: ആപ്പിന്റെ പ്രധാന സെർച്ച് ബാറിന് പകരം Pay Anyone എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് UPI ID നൽകുക. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തുക കൈമാറുക.


​Direct Bank Transfer വഴി: UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ ഓപ്ഷന് പകരം ഔദ്യോഗിക ബാങ്കിങ് ആപ്പുകൾ (Net Banking/Mobile Banking App) മാത്രം ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യുക.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur