39 മാസത്തെ വിജിലൻസ് സേവനത്തിന് അംഗീകാരം; 393 അന്വേഷണ റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിച്ചു
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിൽ കോഴിക്കോട് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ഇന്റേണൽ വിജിലൻസ് ഓഫീസറായി 39 മാസമായി സേവനമനുഷ്ഠിച്ചിരുന്ന ടി. ഷാഹുൽ ഹമീദിന് അസിസ്റ്റന്റ് ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം ലഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ തന്നെയാണ് പുതിയ ചുമതല.
വിജിലൻസ് വിഭാഗത്തിലെ സേവനകാലയളവിൽ 393 അന്വേഷണ റിപ്പോർട്ടുകൾ സമയബന്ധിതമായി തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചത് ശ്രദ്ധേയമായ നേട്ടമാണ്. മികച്ച വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കും ജില്ലാതല അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ
സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിലെ മികച്ച പ്രവർത്തനത്തിന് സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിയും നേടിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശിയാണ് ടി. ഷാഹുൽ ഹമീദ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































