ജിഎൻഎ വഴി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ല; ഡിസംബർ വരെ പ്രതിസന്ധിയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ

ജിഎൻഎ വഴി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ല; ഡിസംബർ വരെ പ്രതിസന്ധിയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ
ജിഎൻഎ വഴി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ല; ഡിസംബർ വരെ പ്രതിസന്ധിയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ
Share  
എഴുത്ത്

News desk

2026 Nov 06, 09:25 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: കെഎസ്ഇബിയുടെ ടെൻഡറിൽ പങ്കെടുക്കാത്ത ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ നിർണായക വിലയിരുത്തലുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഡിസംബർ വരെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നും അതിനാൽ പുതിയ വൈദ്യുതി കരാറിന്റെ ആവശ്യമില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ. കെഎസ്ഇബി സമർപ്പിച്ച കണക്കുകളും പവർ എക്സ്ചേഞ്ച്, തത്സമയ വൈദ്യുതി വിപണി എന്നിവ വഴിയുള്ള ലഭ്യതയും പരിശോധിച്ച ശേഷമാണ് കമ്മീഷൻ ഈ നിലപാടിലെത്തിയത്.


​നിലവിൽ ഡിസംബർ വരെ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്ന കരാറുകൾ നിലനിൽക്കുന്നതിനാൽ രാത്രികാലങ്ങളിൽ ലോഡ്ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ടെൻഡറിൽ പങ്കെടുക്കാത്ത കമ്പനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നത് വൻ സാമ്പത്തിക നഷ്ടത്തിനും നിയമപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. സംസ്ഥാനങ്ങളുമായി വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെടാൻ ജി.എൻ.എയ്ക്ക് ആവശ്യമായ അനുമതിയോ വൈദ്യുതി വിതരണ കമ്പനികളുമായി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസൻസോ ലഭിച്ചിട്ടില്ലെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെബിയുടെ അന്വേഷണം നേരിടുന്ന ഒരു കമ്പനി നേരിട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിലെ സാഹചര്യങ്ങളും ദുരൂഹതയുണർത്തുന്നുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur