മുക്കം: നിർമാണം പാതിവഴിയിൽ നിലച്ച വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം സി.കെ. കാസിം എം.എൽ.എ. സന്ദർശിച്ചു. ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നാലുവർഷമായിട്ടും പണി പൂർത്തിയാകാത്തതിൽ പ്രദേശവാസികളും കായികപ്രേമികളും നിരാശയിലാണ്. നിർമാണം നിർത്തിവെച്ചിട്ടുതന്നെ രണ്ട് വർഷത്തോളമായി. തുടർന്ന്, പദ്ധതിയുടെ നിർവഹണ ഏജൻസിയായ കിറ്റ്കോ, കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രശ്നപരിഹാരത്തിനായി അടുത്താഴ്ച യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി.
കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന പ്രതീക്ഷയിൽ കിഫ്ബി ധനസഹായത്തോടെ ആറരക്കോടിയോളം രൂപ ചെലവിലാണ് സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണം നിലച്ചതോടെ നിലവിൽ മൈതാനം കാടുകയറി നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. സന്ദർശന സമയത്ത് നഗരസഭാ കൗൺസിലർമാരും ജനപ്രതിനിധികളും നാട്ടുകാരും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































