കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസിൽ പന്തലായനി-വിയ്യൂർ റോഡ് മുറിച്ചുകടക്കുന്ന ഭാഗത്ത് അടിപ്പാത (അണ്ടർപാസ്) അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കളക്ടറേറ്റിന് മുന്നിലേക്കും വ്യാപിപ്പിക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ ആറിന് കളക്ടറേറ്റിന് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തുമെന്ന് സമരസമിതി നേതാവ് പി. ചന്ദ്രശേഖരൻ അറിയിച്ചു. വെങ്ങളം-അഴിയൂർ ദേശീയപാതാ വികസനത്തിലെ തടസ്സങ്ങൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കളക്ടറേറ്റിൽ യോഗം ചേരുന്ന വേളയിലാണ് നാട്ടുകാർ പ്രതിഷേധവുമായെത്തുന്നത്.
പ്രദേശവാസികൾ നടത്തുന്ന പ്രക്ഷോഭം 33-ാം ദിവസത്തിലേക്ക് കടന്നതോടെ കൊല്ലം കുന്നോറമല ഭാഗത്തെ ബൈപ്പാസ് നിർമാണ പ്രവൃത്തികൾ തടസ്സപ്പെട്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 9, 11, 12, 14 വാർഡുകളിലെ ജനങ്ങളുടെ പ്രധാന യാത്രാമാർഗമാണ് ബൈപ്പാസ് നിർമാണത്തോടെ മുടങ്ങിയത്. വിയ്യൂർ, പന്തലായനി ഭാഗത്തുനിന്നുള്ള വിദ്യാർഥികൾക്ക് പന്തലായനി ജി.എച്ച്.എസ്.എസിലേക്ക് എത്തുന്നതിനും പ്രദേശവാസികളുടെ യാത്രയ്ക്കും വഴി അടഞ്ഞതോടെ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































