പാങ്ങപ്പാറ അഭിരാം വധക്കേസ്: പൊലീസിനെ കുഴക്കാൻ 'ഫോൺകോൾ തന്ത്രം'; ടവർ ലൊക്കേഷൻ മാറ്റാൻ ആസൂത്രണം, കാമുകി ഐശ്വര്യ അറസ്റ്റിൽ

പാങ്ങപ്പാറ അഭിരാം വധക്കേസ്: പൊലീസിനെ കുഴക്കാൻ 'ഫോൺകോൾ തന്ത്രം'; ടവർ ലൊക്കേഷൻ മാറ്റാൻ ആസൂത്രണം, കാമുകി ഐശ്വര്യ അറസ്റ്റിൽ
പാങ്ങപ്പാറ അഭിരാം വധക്കേസ്: പൊലീസിനെ കുഴക്കാൻ 'ഫോൺകോൾ തന്ത്രം'; ടവർ ലൊക്കേഷൻ മാറ്റാൻ ആസൂത്രണം, കാമുകി ഐശ്വര്യ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Nov 05, 03:22 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ കുഴയ്‌ക്കാൻ ഫോൺ കോൾ തന്ത്രവുമായി പ്രതികൾ. ഞായറാഴ്ച ഫോൺ വീട്ടിൽ വച്ച ശേഷമാണ് രണ്ടാം പ്രതി ഉമർ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിയത്. ഉമറിന്റെ കാമുകി ഐശ്വര്യ ഈ സമയം ഫോണിലേക്കു വിളിച്ചുകൊണ്ടിരുന്നു. ടവർ ലൊക്കേഷൻ തെറ്റിദ്ധരിപ്പിക്കാനും സംഭവസമയം ഉമർ വീട്ടിലുണ്ടായിരുന്നുവെന്നു വരുത്തിത്തീർക്കാനുമായിരുന്നു പ്രതികളുടെ ശ്രമം.


കൊലപാതകത്തിനു ശേഷം വീട്ടിലെത്തിക്കഴിഞ്ഞ്, ‘പതിനേഴുകാരൻ അഭിരാമിനെ കൊന്നെന്നും അവൻ അനുഭവിക്കട്ടെ’ എന്നുമുള്ള സന്ദേശം ഉമർ ഫോണിൽനിന്ന് ഇൻസ്റ്റഗ്രാം വഴി കാമുകിക്ക് അയച്ചു. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയാണ് കൊലപാതകം ചെയ്തതെന്നു വരുത്തി ശിക്ഷ കുറയ്ക്കാനുള്ള നീക്കമായാണ് പൊലീസ് ഇതിനെ കാണുന്നത്. ഐശ്വര്യ ഇതിനെല്ലാം ഒത്താശ ചെയ്തുവെന്നും അവർക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.


കസ്റ്റഡിയിലുളള ഐശ്വര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതിയായ പതിനേഴുകാരൻ ഉൾപ്പെടെയുള്ളവർ കൃത്യമായി ആസൂത്രണം ചെയ്ത ശേഷമാണ് തെളിവു നശിപ്പിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ഉമറിന് രണ്ടു ഫോണുകളുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒരു ഫോണിൽ നിർണായകമായ പല വിഡിയോകളും തെളിവുകളും ഉള്ള സാഹചര്യത്തിൽ അതു നശിപ്പിച്ചുകളഞ്ഞിരിക്കാനുള്ള സാധ്യതയാണു പൊലീസ് കാണുന്നത്.


ഉമറിന്റെയും അഭിരാമിന്റെയും ഫോണുകൾ കണ്ടെത്തി വിവരശേഖരണം നടത്തിയാൽ കൊലയുടെ കാരണത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുമെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അഭിരാമും മറ്റു ചില കുട്ടികളും തമ്മിൽ വക്കേറ്റമുണ്ടായതിന്റെ വിഡിയോ പൊലീസിനു ലഭിച്ചിരുന്നു. ഇതിലുണ്ടായിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur