വടകര: വടകരയിൽ സ്കൂൾ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഒരാൾക്കാണ് പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. മേപ്പയിൽ എസ്.ബി. സ്കൂളിൽ വെള്ളിയാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് വിദ്യാർഥികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
എന്നാൽ രോഗബാധയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ കടുപ്പിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് സ്കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































