നാദാപുരം : കോഴിക്കോട് നാദാപുരത്ത് 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ആറാം പ്രതിയും പിടിയിലായി. വളയം സ്വദേശിയായ മജീദാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ എഫ്.ഐ.ആറിൽ ഉൾപ്പെട്ട ആറു പ്രതികളുടെയും അറസ്റ്റ് വളയം പോലീസ് പൂർത്തിയാക്കി.
കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പോലീസിന് നൽകിയ മൊഴി. സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































