രാമനാട്ടുകര : ദേശീയപാത 66-ൽ അറപ്പുഴ പാലത്തിനായി ഗർഡർ ലോഞ്ചർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം യാത്രാദുരിതം ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നരമണിക്കൂറോളമാണ് ഇതുവഴിയുള്ള വാഹനങ്ങൾ വഴിയാധാരമായി റോഡിൽ കുരുങ്ങിക്കിടന്നത്. ജോലികഴിഞ്ഞ് മടങ്ങുന്നവരും അത്യാഹിത വിഭാഗത്തിലേക്ക് പായുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുമാണ് മുന്നോട്ടുപോകാനാവാതെ നെട്ടോട്ടമോടിയത്.
അറപ്പുഴ പാലം പണിയുടെ ഭാഗമായി രാമനാട്ടുകര ഭാഗത്തേക്കുള്ള റോഡ് അടച്ച് കോഴിക്കോട് ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടതാണ് പ്രധാനമായും കുപ്പിക്കഴുത്തായത്. കൂടാതെ പൂളേങ്കര നമ്പിക്കുളം സ്റ്റോപ്പ് മുതൽ അറപ്പുഴ വരെയുള്ള സർവീസ് റോഡ് പൂർണമായി അടച്ചതും സ്ഥിതി സങ്കീർണ്ണമാക്കി. ഇതോടെ പതിവായി സർവീസ് നടത്തുന്ന ബസുകൾക്ക് സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ നേരിട്ട് പോകേണ്ടിവരികയും, യാത്രക്കാർ സ്പീഡ് ലൈനിൽ ഇറങ്ങേണ്ട അപകടകരമായ സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതിനുപുറമേ ഫറോക്ക്-ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗതാഗതം നിരോധിച്ചേക്കുമെന്ന പ്രചാരണവും വാഹനപ്പെരുപ്പത്തിന് കാരണമായി.
അനിയന്ത്രിതമായ നിയമലംഘനങ്ങളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. വാഹന ഡ്രൈവർമാർ കൃത്യമായി ലൈൻ ട്രാഫിക് പാലിക്കാൻ തയ്യാറാകാത്തതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. വരിപാലിച്ച് മുന്നോട്ടുപോയാൽ ഒഴിവാക്കാവുന്ന പ്രശ്നമേയുള്ളൂവെങ്കിലും, ഇരുചക്രവാഹനങ്ങളടക്കം തോന്നിയതുപോലെ ലൈൻ തെറ്റിച്ച് മുന്നോട്ടുകയറുന്നത് ഗതാഗതം പൂർണമായി താറുമാറാക്കുകയാണ്. പാലം നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ഈ ദുരിതത്തിന് ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































