പയ്യോളി പോക്‌സോ കേസ്: ഒന്നാം പ്രതി അബ്ദുൾ റഫീഖ് പോലീസ് കസ്റ്റഡിയിൽ

പയ്യോളി പോക്‌സോ കേസ്: ഒന്നാം പ്രതി അബ്ദുൾ റഫീഖ് പോലീസ് കസ്റ്റഡിയിൽ
പയ്യോളി പോക്‌സോ കേസ്: ഒന്നാം പ്രതി അബ്ദുൾ റഫീഖ് പോലീസ് കസ്റ്റഡിയിൽ
Share  
എഴുത്ത്

News desk

2026 Nov 04, 01:57 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: ഏറെ വിവാദങ്ങൾക്കും കടുത്ത ജനരോഷത്തിനും വഴിവെച്ച പയ്യോളി പോക്‌സോ കേസിലെ ഒന്നാം പ്രതിയും വ്യവസായിയുമായ വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൾ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂർ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി നൽകിയ ഹർജി കോടതി തള്ളിയതിനെ തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് ഇയാൾ പിടിയിലാകുന്നത്.


​പതിമൂന്നുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനുമുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ അന്വേഷണ ചുമതലയുണ്ടായിരുന്ന സി.ഐ. ബാബുമോൻ, സി.പി.ഒ. അബ്ദുൾ ഹമീദ് എന്നിവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.


​രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ മാതാവിന്റെ ഒത്താശയോടെ അബ്ദുൾ റഫീഖ് കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിൽ വെച്ച് നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് ക്രൂരത പുറത്തറിയുന്നത്. തുടർന്ന് 10 മാസം മുൻപ് പയ്യോളി പോലീസ് കേസെടുക്കുകയും രണ്ടാം പ്രതിയായ മാതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയിട്ടും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഒത്തുകളിക്കെതിരെ ഉയർന്ന ശക്തമായ ജനരോഷത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലാകുന്നത്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur