തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസ്സുകാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വൈകിട്ട് ആറിനും എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസന്വേഷണത്തിനായി ശ്രീകാര്യം സി.ഐ.യുടെ നേതൃത്വത്തിലും കഴക്കൂട്ടം എ.സി.പി.യുടെ മേൽനോട്ടത്തിലും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17കാരനായ ഒന്നാം പ്രതി, രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതിയായ 17കാരന്റെ പെൺസുഹൃത്ത് ആനന്ദ എന്നിവരാണ് പിടിയിലായത്. മൂന്നാം പ്രതി ആനന്ദയുടെ ഫോണിൽ നിന്ന് പെൺകുട്ടിയെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് അഭിരാമിനെ പ്രതികൾ വിളിച്ചുവരുത്തിയത്. 17കാരന്റെ മുൻകാമുകിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. എന്നാൽ അവിടെവെച്ചുണ്ടായ തർക്കത്തെത്തുടർന്ന് അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്.
പ്രതികൾ ദിവസങ്ങളോളം കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. പോലീസ് പിടികൂടുകയാണെങ്കിൽ മൈനറായ 17കാരൻ കുറ്റം ഏറ്റെടുക്കാൻ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നതായി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഇതിൽ മൂന്നാം പ്രതി ആനന്ദയ്ക്കും പൂർണ്ണ പങ്കുണ്ട്. രണ്ടാം പ്രതി ഉമർ മുൻപും നിരവധി കേസുകളിൽ പ്രതിയും കാപ്പാ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുമാണ്. ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































