അഞ്ചൽ: പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് നട്ടെല്ലൊടിച്ച സംഭവത്തിൽ മൂന്നു പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഏഴൂർ സ്വദേശി നിതിൻ, ആലഞ്ചേരി സ്വദേശികളായ വിഷ്ണു, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ലഹരി സംഘത്തിൽപ്പെട്ട അഞ്ചംഗ സംഘം നടത്തിയ ഈ ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഞ്ചൽ ആറോ ജംങ്ഷന് സമീപമുള്ള ബാറിൽ വെച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. മുൻപ് ഈ പ്രതികൾ നടത്തിയ അക്രമങ്ങൾക്കെതിരെ മർദ്ദനമേറ്റ യുവാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് ബാറിൽ വെച്ച് അതിക്രമം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചത്. മദ്യപിച്ചെത്തിയ സംഘം ബാറിനുള്ളിൽ വെച്ച് യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
അക്രമത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ അതിവേഗം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവർ പ്രദേശത്ത് നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































