ചോമ്പാല: ചരിത്രങ്ങൾ ഏറെ പറയാനുള്ള ചോമ്പാലിന്റെ മണ്ണിൽ മുക്കാളിയുടെ മുഖച്ഛായ മാറ്റാൻ വൈവിധ്യമാർന്ന വികസന പദ്ധതികൾ ഒരുങ്ങുന്നു. അഴിയൂർ പഞ്ചായത്ത് പ്ലാൻ ഫണ്ട്, എം.എൽ.എ. ഫണ്ട്, പൊതുമരാമത്ത് വകുപ്പ് ഫണ്ട് എന്നിവ സംയോജിപ്പിച്ചാണ് ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മുക്കാളി കാപ്പ് മുതൽ അയ്യപ്പ ഭജനമഠം വരെയുള്ള പ്രദേശമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
എട്ടു ലക്ഷം രൂപ ചെലവിൽ വയോജന പാർക്ക്, 13 ലക്ഷം രൂപ ചെലവിൽ വഴിയോര വിശ്രമകേന്ദ്രം എന്നിവ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കും. ഓപ്പൺ ജിം സ്ഥാപിക്കുന്നതിനായി കെ.കെ. രമ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് ഇന്റർലോക്ക് കട്ടകൾ പതിക്കുന്നതിനും ഓവുചാലുകൾ നിർമിക്കുന്നതിനുമായി 45 ലക്ഷം രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
പദ്ധതിയുടെ മുന്നോടിയായി കെ.കെ. രമ എം.എൽ.എ., അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, ജനപ്രതിനിധികളായ രമ്യ കാരോടി, പി.പി. ശ്രീധരൻ, മാട്ടാണ്ടി പ്രമോദ്, ശ്രീജിത്ത് പടിക്കൽ, പി.എസ്. റഫീഖ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ബാബുരാജ്, യു.എ. റഹീം, വി.പി. പ്രകാശൻ എന്നിവർ മുക്കാളിയിലെ പദ്ധതിപ്രദേശം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































