തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ തുടർ നടപടിക്ക് കാക്കുകയാണ് മന്ത്രി. ആസൂത്രണ ബോർഡിൽ അഞ്ച് അംഗങ്ങൾ, അഞ്ചും പുരുഷന്മാർ. നയരൂപീകരണത്തിലും ആസൂത്രണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോർഡിൽ ഒരു വനിത പോലുമില്ല. അതും ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകുന്ന സംസ്ഥാനത്ത്. ബോർഡിൻറെ ഘടനാ പ്രശ്നം ചൂണ്ടിക്കാട്ടി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വാചകങ്ങളാണിത്.
പുതുയുഗ കേരള നിർമിതിയിലും വികസനത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനാൽ ആസൂത്രണ ബോർഡിൽ എത്രയും പെട്ടെന്ന് വനിതാ അംഗത്തെ നിയമിക്കണമെന്നാണ് മന്ത്രി മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. മന്ത്രിമാരെ കൂടാതെ ജി.വിജയരാഘവൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ഡോ പി. പി ബാലൻ എന്നിവരെയാണ് വിദഗ്ധ അംഗങ്ങളായി ഉൾപ്പെടുത്തിയത്. ജെൻഡർ ഡെവലപ്മെന്റ് ചുമതല വിജയരാഘവനെന്നാണ് വിവരം. പുതു തലമുറയുടെ ഉൾപ്പടെ സമീപനം ഉൾക്കൊണ്ട് ഈ മേഖലയിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ വനിതാ അംഗം വരണമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ആവശ്യം.
സ്ത്രീ ശാക്തീകരണ സമത്വ വിഷയങ്ങൾ സർക്കാർ പ്രധാനമായി കാണുന്നതിനാൽ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രിയെന്നാണ് വിവരം. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ ബോർഡ് കോർപറേഷൻ പുനസംഘടനയിൽ അർഹമായ പങ്കാളിത്തം വനിതകൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ പദത്തിൽ ആരെന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. ഇതിനിടയിലാണ് എല്ലാ ബോർഡിലും കോർപറേഷനിലും മതിയായ വനിതാ പ്രാതിനിധ്യം വേണമെന്നാവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































