കോഴിക്കോട്: സംസ്ഥാനത്ത് അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കൊതുകുകൾ പെരുകുന്നതോടെ ഡെങ്കിപ്പനി ഭീതിജനകമായി പടർന്നുപിടിക്കുന്നു. സാധാരണഗതിയിൽ ഓഗസ്റ്റ് മാസത്തോടെ കുറയാറുള്ള രോഗബാധ, ഇത്തവണ ഇടവിട്ടു പെയ്യുന്ന മഴ കാരണം ഒക്ടോബറിലും തീവ്രമായി തുടരുകയാണ്.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം സംസ്ഥാനത്ത് 1,504 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായതിനേക്കാൾ ഇരട്ടിയിലധികം കേസുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. കൂടാതെ 3,767 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ടെന്നും ഇതിൽ അഞ്ചുപേർ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഒക്ടോബറിൽ 655 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ശരാശരി 15 മുതൽ 20 വരെ ആളുകളാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. ഈ വർഷം ഇതുവരെ ആകെ 13,108 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 44 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
വീട്ടുപറമ്പുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പകൽ സമയങ്ങളിൽ കടിക്കുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് എന്നതിനാൽ കൊതുകുകടി ഏൽക്കാതിരിക്കാൻ എല്ലാവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































