രാമനാട്ടുകര: വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ പുതുക്കോട് മുതുവാറ കുന്നിൻചെരുവിലുള്ള ചരിത്രപ്രസിദ്ധമായ കുടക്കല്ലിന് ഗ്രാമപ്പഞ്ചായത്ത് സംരക്ഷണം ഒരുക്കിയെങ്കിലും ഇവിടേക്ക് എത്തുന്നതിനുള്ള ദിശാബോർഡുകൾ സ്ഥാപിച്ചില്ല. കേരളത്തിലെ സംഘകാലഘട്ടത്തിലെ മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളിലൊന്നായ ഈ കുടക്കല്ലിന് ഏകദേശം 3,000 വർഷത്തെ பழക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നത്. പണ്ടുകാലത്ത് പ്രമുഖ വ്യക്തികളുടെ ഓർമ്മ നിലനിർത്തുന്നതിനാണ് ഇത്തരം കുടക്കല്ലുകൾ അഥവാ തൊപ്പിക്കല്ലുകൾ നിർമ്മിച്ചിരുന്നത്.
സ്തൂപംപോലുള്ള കല്ലറയ്ക്കുമുകളിൽ ഏകദേശം ആറടി വൃത്തത്തിൽ ഒറ്റ പാറക്കല്ല് സ്ഥാപിച്ച നിലയിലാണ് പുതുക്കോടുള്ള ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്. മുൻപ് സ്വകാര്യവ്യക്തിയുടെ കൈവശത്തിലുണ്ടായിരുന്ന ഈ കുടക്കല്ല് വാഴയൂർ ഗ്രാമപ്പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. കുടക്കല്ലിനുചുറ്റും ഇരുമ്പുഗ്രിൽ നിർമ്മിക്കുകയും മഴ നനയാതിരിക്കാൻ മുകളിൽ ഷീറ്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തറ ടൈൽസ് പാകി മനോഹരമാക്കിയതിന് പുറമെ ഇതിന്റെ ചരിത്രം വിശദീകരിക്കുന്ന ബോർഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും സ്ഥാപിച്ചിട്ടുമുണ്ട്.
എന്നാൽ, പ്രധാന റോഡുകളിലൊന്നും തന്നെ സ്മാരകത്തിലേക്ക് എത്തിച്ചേരാനുള്ള ദിശാബോർഡുകൾ ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ചിട്ടില്ലെന്നത് പോരായ്മയായി തുടരുന്നു. ആറുവരിപ്പാത സർവീസ് റോഡിലെ പാറമ്മൽ ജങ്ഷനിൽനിന്ന് പുതുക്കോട് റോഡിലൂടെ ഏകദേശം ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്ഥലത്തെത്താം. അതുപോലെ വാഴക്കാട്-ഫറോക്ക് കോളേജ് റോഡിലെ കാരാട്-ലക്ഷംവീട്-പുതുക്കോട് റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്ക് എത്തിച്ചേരാനാകും.
കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നുള്ള ചരിത്രവിദ്യാർത്ഥികൾ പഠനാവശ്യാർത്ഥം സ്ഥിരമായി സന്ദർശിക്കുന്ന ഇടമാണിത്. അതിനാൽ നിലവിൽ ഗ്രാമപ്പഞ്ചായത്ത് സംരക്ഷണം ഏർപ്പെടുത്തിയ ഈ പ്രാചീന ചരിത്രസ്മാരകം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് കൂടുതൽ കൃത്യതയോടെ പരിപാലിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































