പഞ്ചായത്ത് നടപടിക്കൊരുങ്ങുമ്പോഴും കടലുണ്ടിക്കടവ് ചമ്പൈത്തോടിൽ വീണ്ടും പുഴ കൈയേറ്റം

പഞ്ചായത്ത് നടപടിക്കൊരുങ്ങുമ്പോഴും കടലുണ്ടിക്കടവ് ചമ്പൈത്തോടിൽ വീണ്ടും പുഴ കൈയേറ്റം
പഞ്ചായത്ത് നടപടിക്കൊരുങ്ങുമ്പോഴും കടലുണ്ടിക്കടവ് ചമ്പൈത്തോടിൽ വീണ്ടും പുഴ കൈയേറ്റം
Share  
എഴുത്ത്

News desk

2026 Nov 03, 08:58 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കടലുണ്ടി: കടലുണ്ടിപ്പുഴ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി കടലുണ്ടി പഞ്ചായത്ത് മുന്നോട്ടുപോകുമ്പോഴും ചമ്പൈത്തോടിൽ വീണ്ടും പുഴ കൈയേറ്റം നടക്കുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിൽ സ്വകാര്യവ്യക്തി വിലക്കുകൾ മറികടന്ന് കൂടുതൽ സ്ഥലം കൈയേറിയെന്ന ആരോപണവുമായി കടലുണ്ടിപ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് പി. കൃഷ്ണദാസ് രംഗത്തെത്തി. നേരത്തെ പുഴയുടെ സിംഹഭാഗവും കൈയേറി കരിങ്കൽകെട്ട് നിർമ്മിച്ചതിന് സമീപത്തുള്ള കാലിയായ സ്ഥലം മണ്ണിട്ടുനികത്തുകയും പെട്ടെന്ന് കായ്ക്കുന്ന മാവുകൾ ഉൾപ്പെടെയുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.


​അതേസമയം ചമ്പൈത്തോടിലെ കൈയേറ്റത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഭൂരേഖാ തഹസിൽദാർക്ക് നൽകിയ കത്തിന് മൂന്നാഴ്ചയായിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന് കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി ആദർശ് പറഞ്ഞു. പഞ്ചായത്തിലെ 19-ാം വാർഡിൽ പുഴയുടെ പ്രധാന കൈത്തോടുകളിലൊന്നാണ് ചമ്പൈത്തോട്. പുഴയിൽ എത്ര നീളത്തിലും വീതിയിലുമാണ് കൈയേറ്റം നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന 'ഫോറം എ', ഭൂമി തിരിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന മഹസർ, കൈയേറ്റഭൂമിയുടെ സ്കെച്ച് എന്നിവ ആവശ്യപ്പെട്ടാണ് ഭൂരേഖാ തഹസിൽദാർക്ക് കത്തുനൽകിയിട്ടുള്ളത്.


​തഹസിൽദാരുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. മറുപടി ലഭിച്ച ശേഷം പഞ്ചായത്ത് ബോർഡിൽ വിഷയം ചർച്ച ചെയ്യുകയും കൈയേറ്റക്കാരെ ഔദ്യോഗികമായി വിവരമറിയിച്ച് നികത്തൽ പ്രവർത്തനങ്ങൾ വിലക്കുകയും ചെയ്യും. നിലവിൽ ചമ്പൈത്തോടിലെയും കോട്ടക്കടവിലെയും കൈയേറ്റങ്ങളുടെ അപൂർണ വിവരങ്ങൾ മാത്രമാണ് പഞ്ചായത്തിന്റെ കൈവശമുള്ളത്. ഇതാണ് തുടർനടപടികൾക്ക് തിരിച്ചടിയാകുന്നത്.


​നേരത്തെ പഞ്ചായത്ത് അധികൃതരും കടലുണ്ടി ഔട്ട്പോസ്റ്റ് പോലീസും സ്ഥലത്തെത്തി അനധികൃത നിർമാണങ്ങൾ നടത്തരുതെന്ന് സ്വകാര്യവ്യക്തിക്ക് ഒന്നിലേറെത്തവണ മുന്നറിയിപ്പ് നൽകിയിരുന്നു. കൈയേറ്റക്കാരൻ അനധികൃത നിർമിതികൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ പഞ്ചായത്ത് മുൻകൈയെടുത്ത് പൊളിച്ചുമാറ്റുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. 2024-ലും കൈയേറ്റത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതർ കത്തുനൽകിയെങ്കിലും സർവേ വിഭാഗത്തിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നും പുഴ അളന്നുതിട്ടപ്പെടുത്താനുള്ള നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലുള്ള പരിശോധനകളുടെ അഭാവം മുതലാക്കിയാണ് കടലുണ്ടിപ്പുഴയിൽ കൈയേറ്റങ്ങൾ വ്യാപകമാകുന്നത്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur