തലസ്ഥാനത്തെ ഞെട്ടിച്ച് അരുംകൊല: 16 വയസുകാരനെ കൊന്ന് ചാക്കിൽ കെട്ടി; രണ്ടുപേർ കസ്റ്റഡിയിൽ

തലസ്ഥാനത്തെ ഞെട്ടിച്ച് അരുംകൊല: 16 വയസുകാരനെ കൊന്ന് ചാക്കിൽ കെട്ടി; രണ്ടുപേർ കസ്റ്റഡിയിൽ
തലസ്ഥാനത്തെ ഞെട്ടിച്ച് അരുംകൊല: 16 വയസുകാരനെ കൊന്ന് ചാക്കിൽ കെട്ടി; രണ്ടുപേർ കസ്റ്റഡിയിൽ
Share  
എഴുത്ത്

News desk

2026 Nov 02, 09:27 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനായ പരുത്തിപ്പാറ എൻ.എസ്.എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം കാണാതായ അഭിരാമിന്റെ മൃതദേഹം സമീപത്ത് വീടുകളൊന്നുമില്ലാത്ത ഒഴിഞ്ഞ കാടുപിടിച്ച പറമ്പിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ സുഹൃത്തായ 17-കാരൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


​ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. 17-കാരനായ പ്രതിയുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി അഭിരാം ഇൻസ്റ്റഗ്രാമിലൂടെ സന്ദേശങ്ങൾ അയച്ച് സംസാരിച്ചിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് വ്യാജേന മെസ്സേജ് അയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയുമായിരുന്നു.


​ഇന്നലെ ഉച്ചയ്ക്ക് ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തുപോയ അഭിരാം വൈകിട്ടായിട്ടും തിരിച്ചെത്താതിരുന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്യുകയും തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വിവരം അറിയിച്ചതായി പറയുന്ന ഉമർ എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ഒരാൾ മാത്രമായി നടത്താൻ സാധ്യതയില്ലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur