തിരുവനന്തപുരം: IAS തലപ്പത്ത് വൻ അഴിച്ചുപണി. എൻ.പ്രശാന്ത് KSEB ചെയർമാൻ. എം.ജി. രാജമാണിക്യത്തെ മാറ്റി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വൈദ്യുതി ബോർഡിന് വീഴ്ച പറ്റിയെന്ന് വിമർശനമുയർന്നിരുന്നു. തുടർന്നാണ് എം.ജി. രാജമാണിക്യത്തെ മാറ്റിയത്.
ആരോഗ്യ മന്ത്രി കെ.മുരളീധരനുമായുളള ഭിന്നതയാണ് ഷർമിള മേരിജോസഫിൻെറ മാറ്റത്തിന് കാരണം. കെആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. എം.ബിന വ്യവസായ വകുപ്പ് സെക്രട്ടറിയാകും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ചു വരുന്ന ബീനയുടെ ആദ്യ പോസ്റ്റിങ്ങാണിത്. കൂടാതെ ടി വി അനുപമ ധനവകുപ്പിലേക്ക് എത്തും.
തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്നു. രണ്ടാഴ്ചക്കിടെ അനുപമയുടെ രണ്ടാമത്തെ സ്ഥലംമാറ്റമാണിത്. അനുകുമാരി ടൂറിസം ഡയറക്ടറാകും. പി ബി നൂഹിനെ ജി.എസ്.ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. തൊഴിൽ വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. വീണാ എൻ മാധവൻ കൃഷി വകുപ്പ് സെക്രട്ടറിയാകും.കാർഷികോൽപ്പാദന കമ്മീഷണറുടെ ചുമതലയും വീണയ്ക്ക് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































