ബന്ധം ചോദ്യംചെയ്തത് പ്രകോപനമായി, കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

ബന്ധം ചോദ്യംചെയ്തത് പ്രകോപനമായി, കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ  പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും
ബന്ധം ചോദ്യംചെയ്തത് പ്രകോപനമായി, കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും
Share  
എഴുത്ത്

News desk

2026 Nov 02, 11:15 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോട്ടയം: കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എരുമേലി, വെള്ളാവൂർ വില്ലേജ്, ഏറത്ത് വടകരകരയിൽ അമ്പിളി ഭവൻ വീട്ടിൽ അനൂപ് ആർ.നായർക്ക്‌ (37) ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി– ഒന്ന് ജഡ്ജി കെ.ലില്ലിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ച് കടന്ന കുറ്റത്തിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.


2020 ജനുവരി 15-ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. എരുമേലി ശ്രീനിപുരം കോളനി ഭാഗത്തുള്ള വളവനാട് വീട്ടിൽ താമസിച്ചിരുന്ന വിജയകുമാറിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധം വിജയകുമാർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലെത്തിയത്. അർധരാത്രിയിൽ പ്രതി കത്തിയുമായി വിജയകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്നിരുന്ന വിജയകുമാറിനെ വിളിച്ചുണർത്തി. പുറത്തേക്ക് ഇറങ്ങിവന്ന വിജയകുമാറിനെ വീടിന്റെ തിണ്ണയിൽവെച്ച് നെഞ്ചിൽ കുത്തികൊലപ്പെടുത്തുകയുമായിരുന്നു.


സംഭവസമയത്ത് പിതാവിന്റെ പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകൻ കൊലപാതകം നേരിൽ കണ്ടു. ഇത് കേസിൽ നിർണായക സാക്ഷിമൊഴിയായി. എരുമേലി പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിച്ചു, 33 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മീരാ എസ്.എസ്., അഡ്വ. അർജുൻ വി.എസ്. എന്നിവർ ഹാജരായി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur