കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ മതപണ്ഡിതനും ബ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിനിരയാക്കിയതായി സംശയം. പ്രതി സമാനമായ രീതിയിൽ കൂടുതൽ പേരെ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഒപ്പം, പ്രതി ഡയറക്ടറായ ഓച്ചിറയിലെ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ 16-കാരിയോട് അതിക്രമം കാട്ടിയത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ അസുഖം മാറ്റിനൽകാമെന്ന് പറഞ്ഞ് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയും, അവിടെവെച്ച് ആദ്യമായി ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ എത്തിച്ചും ലൈംഗികാതിക്രമത്തിന് ഇരയാക്കി.
2025 ഒക്ടോബർ, നവംബർ മാസങ്ങളിലായി നടന്ന സംഭവം പെൺകുട്ടി സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































