കൊച്ചി : ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്. ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ മകൾ ആവശ്യപ്പെട്ടു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്.
അപകടത്തിന് ശേഷം ജഡ്ജി സംഭവസ്ഥലത്ത് മൂന്ന് മണിക്കൂറോളം ചെലവഴിച്ചത് കേസിലെ നിർണായക തെളിവുകൾ ഇല്ലാതാക്കാനും മകനെ സംരക്ഷിക്കാനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിൽ വലിയ വീഴ്ചയുണ്ടായെന്നും ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്. തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































