കേരളത്തെ സൈബർ സുരക്ഷിതമാക്കാൻ 'ക്ലിക്ക്' പദ്ധതി; കോഴിക്കോട് ജില്ലയിൽ തുടക്കമായി

കേരളത്തെ സൈബർ സുരക്ഷിതമാക്കാൻ 'ക്ലിക്ക്' പദ്ധതി; കോഴിക്കോട് ജില്ലയിൽ തുടക്കമായി
കേരളത്തെ സൈബർ സുരക്ഷിതമാക്കാൻ 'ക്ലിക്ക്' പദ്ധതി; കോഴിക്കോട് ജില്ലയിൽ തുടക്കമായി
Share  
എഴുത്ത്

News desk

2026 Nov 02, 09:09 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : കേരളത്തെ സൈബർ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ സമൂഹമാക്കി മാറ്റാൻ കേരള പോലീസ് നടപ്പിലാക്കുന്ന 'ക്ലിക്ക്' (കമ്യൂണിറ്റി ലെഡ് ഇനീഷേറ്റിവ് ഫോർ സൈബർ റെസിലിയന്റ് കേരളം) പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ഡി.സി.ആർ.ബി ഹാളിൽ സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി നിർവഹിച്ചു. സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജീവൻ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​സൈബർ കുറ്റകൃത്യങ്ങൾ നടന്നതിനു ശേഷം പ്രതികരിക്കുന്നതിന് പകരം, പ്രാരംഭ ഘട്ടത്തിൽത്തന്നെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞു പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ചർച്ച ചെയ്തു. പോലീസ്, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല, പൊതുസമൂഹം എന്നിവയുടെ പങ്കാളിത്തത്തോടെ സൈബർ സുരക്ഷ ഉറപ്പാക്കുന്ന ജനകീയ കൂട്ടായ്മയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും ചടങ്ങിൽ പ്രദർശിപ്പിച്ചു.


​സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ്, കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കവിത എസ്. മുരുകേശൻ, കാഫിറ്റ് സെക്രട്ടറി കെ.കെ. പ്രജീഷ്, അക്കൗണ്ട്സ് ഓഫീസർ എം. ഷിബു എന്നിവർ സംസാരിച്ചു. സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അനീഷ് സ്വാഗതവും സൈബർ സെൽ സബ് ഇൻസ്പെക്ടർ ജാബിർ നന്ദിയും പറഞ്ഞു. എ.ഡബ്ല്യു.എച്ച് എഞ്ചിനീയറിങ് കോളേജ് പ്രതിനിധികൾ, വിവിധ ഐ.ടി സ്ഥാപനങ്ങളുടെ സി.ഇ.ഒമാർ, എഞ്ചിനീയറിങ് വിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur