പയ്യന്നൂർ : യാത്രക്കാരുടെ കുറവുമൂലം നഷ്ടത്തിൽ സർവീസ് നടത്തിയിരുന്ന മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസ് യശ്വന്ത്പുരിലേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. ഇതോടെ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുമെന്ന മലബാറിന്റെ വലിയ പ്രതീക്ഷകളാണ് അസ്തമിച്ചത്. ശരാശരി 30 മുതൽ 40 ശതമാനം വരെ മാത്രം യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടിയാൽ ഉത്തരമലബാറിലെ നാല് ജില്ലകളിൽ നിന്നുള്ള യാത്രാവരുമാനവും ടൂറിസം സാധ്യതകളും വഴി വൻ വിജയമാകുമെന്ന് ചൂണ്ടിക്കാട്ടി എം.പി.മാരായ എം.കെ. രാഘവൻ, കെ. സുധാകരൻ, സുരേഷ് ഗോപി തുടങ്ങിയവരും ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസും റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നെങ്കിലും റെയിൽവേ അത് പരിഗണിച്ചില്ല.
എന്നാൽ, മംഗളൂരു ജങ്ഷൻ വഴി ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് പകൽസമയത്തെ ഈ വന്ദേഭാരത് സർവീസ് വലിയ ആശ്വാസമാകും. ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തുന്ന മഡ്ഗാവ്-യശ്വന്ത്പുർ വന്ദേഭാരത് (26656) രാവിലെ 8.20-ന് ഗോവയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് മംഗളൂരു ജങ്ഷനിലും വൈകിട്ട് 6.43-ന് യശ്വന്ത്പൂരിലുമെത്തും. തിരികെ യശ്വന്ത്പുരിൽനിന്ന് (26655) രാവിലെ 7.35-ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05-ന് മംഗളൂരു ജങ്ഷനിലും രാത്രി 8.55-ന് ഗോവയിലുമെത്തും. മൂകാംബിക റോഡ് (ബൈന്ദൂർ), മുരുഡേശ്വർ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് സ്റ്റേഷനുകളിൽ മംഗളൂരുവിനും യശ്വന്ത്പുരിനും ഇടയിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































