തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിൻവലിച്ചു. നിരവധി അധ്യാപകരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവും വ്യാപക പരാതികളും ഉയർന്നതിനെത്തുടർന്നാണ് നടപടി. പുതിയ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ എയ്‌ഡഡ് സ്‌കൂളുകളിൽ നിയമിതരായ അധ്യാപകരെ പുറത്താക്കണമെന്നും, യോഗ്യതയില്ലാത്തവർക്ക് നിയമന അംഗീകാരവും സ്ഥാനക്കയറ്റവും നൽകരുതെന്നും മുൻ ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി വിധി പൂർണ്ണമായും കണക്കിലെടുത്തുകൊണ്ട് പുതിയ ഉത്തരവ് ആയിരിക്കും ഇനി സർക്കാർ പുറത്തിറക്കുക.
സർവീസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും പരീക്ഷ വിജയിക്കണമെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ മുൻപ് നൽകിയിരുന്ന ഇളവുകളും കോടതി റദ്ദാക്കിയിരുന്നു. എന്നാൽ കെ-ടെറ്റ് യോഗ്യതയില്ലാത്തതും പി.എസ്.സി. അഡ്വൈസ് മെമ്മോ ലഭിച്ചതുമായ ഉദ്യോഗാർഥികൾക്ക് താൽക്കാലിക നിയമനം നൽകാനും, പരീക്ഷ വിജയിക്കുന്ന മുറയ്ക്ക് അഡ്വൈസ് സീനിയോറിറ്റി നിലനിർത്തി നിയമനം ക്രമീകരിക്കാനും കോടതി ഉത്തരവിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































