കോഴിക്കോട്: ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി വീട് വാടകയ്ക്കെടുത്ത് താമസിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. അനന്ദു (26), കാമുകിയായ പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് വീട്ടിൽ ടി. കീർത്തന (21) എന്നിവരാണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് ഇരുവരും പിടിയിലായത്.
കക്കുഴിപ്പാലത്തുള്ള ഷിജി എന്നയാളുടെ വീടിന്റെ താഴത്തെ നില ദിവസവാടകയ്ക്ക് നൽകുന്ന ഹോം സ്റ്റേയായി പ്രവർത്തിച്ചു വരികയായിരുന്നു. ആശുപത്രി ആവശ്യത്തിനായി എത്തിയതാണെന്ന് പറഞ്ഞ് ഐ.ഡി. കാർഡും 4500 രൂപ അഡ്വാൻസും നൽകിയാണ് ഇരുവരും മുറിയെടുത്തത്. വൈകീട്ട് മാലിന്യം നിക്ഷേപിക്കുന്നതിനെക്കുറിച്ച് പറയാൻ വീട്ടുടമ പലതവണ മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഇതോടെ പരിഭ്രാന്തയായ വീട്ടുടമ പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 112-ൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് വാതിലിലും ജനലിലും ശക്തമായി തട്ടിയതിനെ തുടർന്നാണ് ഇരുവരും വാതിൽ തുറന്നത്. മുന്നിൽ പോലീസിനെ കണ്ട് പകച്ച ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നിയ പോലീസ് അകത്തുകയറി പരിശോധന നടത്തുകയായിരുന്നു. ഇരുവരുടെയും പാന്റിന്റെ പോക്കറ്റിൽ നിന്നായി എം.ഡി.എം.എയും, മുറിയിൽ നിന്ന് ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, 11,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു.
അറസ്റ്റിലായ അനന്ദു മുൻപും ലഹരിക്കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഓഗസ്റ്റ് എട്ടിന് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം.കെ. ക്വിക് സ്റ്റേ റൂംസിന് മുന്നിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് 5.890 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇതിനുപുറമേ 16.16 ഗ്രാം എം.ഡി.എം.എയുമായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































