.ചോമ്പാല : പതിനാറാം കേരള നിയമസഭയുടെ നാലാമത്തെ വനിതാ ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര സഹമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലയിലെ വസതിയിലെത്തി
ചോമ്പാലയിൽ ഊഷ്മളമായ വരവേൽപ്പ്
കേരളത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും (DGP) പ്രമുഖ നിയമവിദഗ്ധനും കോൺഗ്രസ് നേതാവുമായ അഡ്വ .ടി .ആസഫലി തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഡെപ്യുട്ടി സ്പീക്കറെ സ്വീകരിക്കാ ൻ നേരത്തെതന്നെ ചോമ്പാലയിലെ മുല്ലപ്പള്ളി രാമചന്ദ്രൻറെ വസതിയിൽ സന്നിഹിതരായിരുന്നു
ഡെപ്യുട്ടി സ്പീക്കറെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാട്ടുകാരും മുൻ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ,വനിതാ പ്രവർത്തകർ , മുല്ലപ്പള്ളി രാമചന്ദ്രന്റെ കുടുംബസുഹൃത്തുക്കളടക്കം നിരവധിപേർ അദ്ദേഹത്തിൻറെ വസതിയിൽ എത്തിയിരുന്നു. സ്നേഹോഷ്മളമായ സ്വീകരണമാണ് ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചോമ്പാലയിൽ നിന്നും ഏറ്റുവാങ്ങിയത് .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































