തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാളത്തിലെ ആധുനിക ചെറുകഥാ-നോവൽ സാഹിത്യ ശാഖകളിൽ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ചുള്ള രചനാവൈഭവം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. 'സൂര്യവംശം', 'ബ്രാ', 'ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി', 'ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം', 'ഹിച്ച്കോക്കിന്റെ ഇടപെടൽ' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. 'ഡിലൻ തോമസിന്റെ പന്ത്', 'സംഗീതം ഒരു സമയകലയാണ്', 'നായകന്മാർ ശവപേടകങ്ങളിൽ' തുടങ്ങിയവ പ്രധാന കഥാസമാഹാരങ്ങളുമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































