തിരുവനന്തപുരം: കിഴക്ക് മലനിരകളും പടിഞ്ഞാറ് അറബിക്കടലും കാവൽനിൽക്കുന്ന, പച്ചപ്പുതച്ച പുഴകൾ വാരിയണിഞ്ഞ മൂന്നരക്കോടി മലയാളികളുടെ പ്രിയപ്പെട്ട നാടായ കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. മലയാളം സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കായി ഒരു സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 70 വർഷം തികയുകയാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ അതിരുകൾ നിർണ്ണയിച്ചപ്പോൾ 1956 നവംബർ ഒന്നിനാണ് സ്വതന്ത്ര ഇന്ത്യ മലയാളികൾക്കായി ഈ മണ്ണ് നൽകിയത്. അന്നുവരെ തിരുവിതാംകൂറുകാരനും കൊച്ചിക്കാരനും മലബാറുകാരനുമായിരുന്നവർ അന്നു മുതൽ അഭിമാനത്തോടെ 'കേരളീയൻ' എന്ന് പറഞ്ഞു തുടങ്ങി.
ആരോഗ്യം, വിദ്യാഭ്യാസം, ഭൂപരിഷ്കരണം, മനുഷ്യാവകാശം, മതേതരത്വം, സ്ത്രീ-പുരുഷ അനുപാതം തുടങ്ങി ലോകത്തിനു മുന്നിൽ എടുത്തുപറയാൻ തക്ക നിരവധി നേട്ടങ്ങളാണ് ഈ എഴുപത് വർഷം കൊണ്ട് മലയാളി പടുത്തുയർത്തിയത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-കായിക-ശാസ്ത്ര-വാണിജ്യ രംഗങ്ങളിലെല്ലാം വേറിട്ട വഴിയിലൂടെ മുന്നേറാൻ നമുക്ക് സാധിച്ചു. ലോകത്തിന്റെ ഏത് കോണിലെത്തിയാലും സ്വന്തം നാടിന്റെ പെരുമ നെഞ്ചിലേറ്റുന്ന പ്രവാസികളാണ് കേരളത്തിന്റെ കരുത്ത്.
മാറുന്ന കാലത്തിനനുസരിച്ച് അതിജീവനത്തിന്റെ പുതിയ പാതകൾ വെട്ടിത്തുറക്കുന്ന കേരളത്തിന് മുന്നിൽ വെല്ലുവിളികൾ ഒട്ടേറെയുണ്ടെങ്കിലും, കഴിഞ്ഞ ഏഴ് പതിറ്റാണ്ടിന്റെ അനുഭവക്കരുത്താണ് ഏത് പ്രതിസന്ധിയെയും മറികടക്കാൻ മലയാളിയെ പ്രാപ്തനാക്കുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്രാനുമതി ലഭിച്ച ശേഷമുള്ള ആദ്യ പിറന്നാൾ ദിനമെന്ന പ്രത്യേകതയും ഇത്തവണത്തെ കേരളപ്പിറവിക്കുണ്ട്. പ്രിയപ്പെട്ട മാതൃഭൂമിക്ക് ആയിരമായിരം ജന്മദിനാശംസകൾ!
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































