തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സമരസമിതി നേതാവ് വളർമതിയെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെ തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വളർമതിയെ മാറ്റിയതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്‌സ് കൂട്ടനിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തതിന് വളർമതി ഉൾപ്പെടെ 58 പേർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് മാർച്ച്. സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പോലീസ് അനുനയിപ്പിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആർ.എം.ഒ. ജയകുമാർ വളർമതിയെ പരിശോധിച്ച് അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ വളർമതി ഇതിന് വിസമ്മതിച്ചതോടെ റാങ്ക് ഹോൾഡേഴ്‌സും പോലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
സമരത്തിന് പിന്തുണയുമായെത്തിയ യുവമോർച്ച പ്രവർത്തകർ പോലീസിനെ തടയാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് വളർമതിയെ കസ്റ്റഡിയിലെടുക്കുകയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വഴിതടഞ്ഞ യുവമോർച്ച പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പോലീസിന്റെ ബലപ്രയോഗത്തിലും നടപടിയിലും പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ കൂട്ടനിരാഹാരം തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































