കോഴിക്കോട്: കുറ്റാന്വേഷണ മികവിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ഏർപ്പെടുത്തിയ ദേശീയ അംഗീകാരം കോഴിക്കോട് സേവനം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായിരുന്ന ടി. നാരായണൻ, ഡെപ്യൂട്ടി കമ്മിഷണറായിരുന്ന അരുൺ കെ. പവിത്രൻ, ഇൻസ്പെക്ടർ പി.കെ. ജിജീഷ് എന്നിവരാണ് ഈ നേട്ടത്തിന് അർഹരായത്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഏറെ പ്രാധാന്യമർഹിച്ച ഹേമചന്ദ്രൻ കൊലപാതക കേസിന്റെ മികച്ച അന്വേഷണത്തിനാണ് പുരസ്കാരം.
ഇതിനുപുറമേ, എലത്തൂർ വിജിൽ തിരോധാനകേസിലെ മികച്ച അന്വേഷണം മുൻനിർത്തി എലത്തൂർ ഇൻസ്പെക്ടറായിരുന്ന രഞ്ജിത്തും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരത്തിന് അർഹനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































